കേരളത്തിൽ മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 24 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം വേനൽ മഴയിൽ 50 ശതമാനം കുറവ് അനുഭവപ്പെട്ടു. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും വേനൽ മഴ ലഭിച്ചപ്പോൾ ഇതുവരെ മഴ ലഭിക്കാതിരുന്നത് കണ്ണൂർ ജില്ലയിൽ മാത്രമാണ്. 52.1mm മഴയാണ് സാധാരണ കണ്ണൂർ ജില്ലയിൽ ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ വേനൽ മഴ ലഭിക്കാത്തതിനാൽ കടുത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
ഇന്നലെ വിവിധ സ്റ്റേഷന്‍ പരിധികളിൽ ലഭിച്ച വേനൽ മഴയുടെ അളവ് ഇങ്ങനെ
പാലക്കാട് പറമ്പിക്കുളം സ്റ്റേഷൻ പരിധിയിൽ 26.0 mm, എറണാകുളം ജില്ലയിലെ പിറവം സ്റ്റേഷൻ പരിധിയിൽ 3.5m, കൊച്ചി സ്റ്റേഷൻ പരിധിയിൽ 0.3 എം എം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ 3.6 mm, കോട്ടയത്ത് 2.4mm, തൊടുപുഴ സ്റ്റേഷൻ പരിധിയിൽ 37.8mm മൂന്നാർ സ്റ്റേഷൻ പരിധിയിൽ 10.0 mm, മയിലാടുംപാറ സ്റ്റേഷൻ പരിധിയിൽ 7.5 mm, പത്തനംതിട്ട ജില്ലയിലെ കോന്നി സ്റ്റേഷൻ പരിധിയിൽ 18.0 എം എം എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച മഴ. നിലവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, വയനാട് ജില്ലകളിലാണ്. 210.3 mm മഴ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ 206.9 mm മഴ ലഭിച്ചു. അതായത് മൈനസ് രണ്ട് ശതമാനം കുറവ്. 88.7 mm മഴ ലഭിക്കേണ്ട വയനാട് ജില്ലയിൽ 74.7 mm മഴ ലഭിച്ചു. മൈനസ് 16 ശതമാനം കുറവ്.
കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിൽ 89 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. 39.9 mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 4.2 എം എം മഴ മാത്രമാണ് ലഭിച്ചത്. 61 mm മഴ ലഭിക്കേണ്ട മാഹിയിൽ ആവട്ടെ ഇതുവരെ മഴ ലഭിച്ചിട്ടുമില്ല. നിലവിലെ കണക്കനുസരിച്ച് വടക്കൻ കേരളത്തിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഏപ്രിൽ അവസാന വാരത്തോടെ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ശക്തിപ്പെട്ടു തുടങ്ങും എന്നാണ് മെറ്റ് ബീറ്റ് വെതറിനെ നിരീക്ഷണം.