48,500 വർഷം പഴക്കമുള്ള വൈറസുകളെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രഞ്ജർ , കാലാവസ്ഥ വ്യതിയാനം പ്രതിസന്ധി

കാലാവസ്ഥാ വ്യതിയാനത്തില്‍ പുറത്തുവരാവുന്ന സോംബി വൈറസ് ഉള്‍പ്പെടെ 48,500 വര്‍ഷം പഴക്കമുള്ള ഏഴു വൈറസുകളെ പുനരുജ്ജീവിപ്പിച്ച് ഗവേഷകര്‍. യൂറോപ്യന്‍ ശാസ്ത്രസംഘമാണ് റഷ്യയിലെ സൈബീരിയയില്‍ നിന്നുള്ള പെര്‍മാഫ്രോസ്റ്റ് എന്ന ഉറഞ്ഞ മണ്ണിടങ്ങളിലെ വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്. പൂജ്യം ഡിഗ്രിയേക്കാള്‍ താഴെയുള്ള ഊഷ്മാവിലെ മണ്ണിനെയാണ് ഉറഞ്ഞ മണ്ണിടങ്ങള്‍ എന്നു വിളിക്കുന്നത്. നേരത്തെ ഇതേ കുറിച്ച് ഈ

ഇതില്‍ 13 രോഗാണുക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ പ്രതീക്ഷിച്ചത്ര ഗുരുതര സ്വഭാവമുള്ളതല്ലെന്നാണ് പ്രാഥമിക പഠന വിവരങ്ങള്‍.
ഫ്രാന്‍സിലെ എയ്ക്‌സ് മാഴ്‌സെല്ലി സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ 30,000 വര്‍ഷം പഴക്കമുള്ള വൈറസുകളെ പുനരുജ്ജീവിപ്പിച്ചിരുന്നുവെന്ന് ഗവേഷക സംഘത്തിലെ ജീന്‍ മൈക്കിള്‍ ക്ലാവറി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുരുകുന്നത് ഇത്തരം വൈറസുകള്‍ പുറത്തുവരാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പുനരുജ്ജീവിപ്പിച്ച വൈറസുകളെ മനുഷ്യര്‍ക്ക് ഭീഷണിയാകാതെ സൂക്ഷിക്കുമെന്നും ഭാവിയില്‍ ഈ വൈറസുകള്‍ ഉണ്ടാക്കിയേക്കാവുന്ന വെല്ലുവിളികളെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യമെന്നും ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വൈറസുകള്‍ മഞ്ഞുരുകുന്നത് വഴി പുറത്തെത്താനും രോഗങ്ങള്‍ പൊട്ടിപുറപ്പെടാനും കാരണമാകും.

Leave a Comment