കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ; ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി

അടുത്ത അഞ്ചുദിവസത്തെ മഴ മുന്നറിയിപ്പിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്നും ഐ എം ഡി.

ജാഗ്രത നിർദ്ദേശം

കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ്  പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള തീരത്ത്  ഞായറാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.

മേയ് 21– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്
മേയ് 22 മുതൽ 25 വരെ– 14 ജില്ലകൾക്കും ഗ്രീൻ അലർട്ട്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment