അബുദാബിയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ; ദുബായിയുടെ ചില ഭാഗങ്ങളിൽ ചാറ്റൽ മഴ

യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായി. ഞായറാഴ്ച രാവിലെ മുതൽ അബുദാബിയിൽ കനത്ത മഴ ലഭിച്ചതായി യുഎഇ കാലാവസ്ഥ കേന്ദ്രം. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും എൻസിഎം അറിയിച്ചു. ഘനാദയിൽ സാമാന്യം ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അൽ ബാഹിയയിലും നേരിയ തോതിൽ ശരാശരി മഴ ലഭിച്ചു. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ മഴയുടെ വീഡിയോകൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു. എന്നിരുന്നാലും, കാലാവസ്ഥ കാരണം വിമാനം തടസ്സപ്പെട്ടതായി റിപ്പോർട്ടുകളൊന്നുമില്ല.

അൽ ഷഹാമ, ഷാഖ്ബൗട്ട്, അൽ ഷാലില, അൽ തവീല, ഘനാധൻ, അൽ മമൂറ, അൽ റീഫ്, യാസ് ദ്വീപ്, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ മഫ്റഖ് എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചു. മഴയുടെ തീവ്രത കാരണം ഈ പ്രദേശങ്ങളിലെ പ്രധാന തെരുവുകളിലും, താഴ്‌വരകളിലും വെള്ളം കെട്ടിനിൽക്കാൻ കാരണമായി. വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും താഴ്‌വരകൾക്കും സമീപം പോകരുതെന്ന് പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ട്രാഫിക് അപകടങ്ങളോ കാലാവസ്ഥയോ സംബന്ധിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
നൽകുന്നതിനായി അബുദാബി പോലീസ് ഹൈവേകളിലുടനീളം പുതിയ റോഡ് അലേർട്ട് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരുടെ റോഡ് സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യം.
അബുദാബി മുനിസിപ്പാലിറ്റി കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയും 24 മണിക്കൂറും വിവിധ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എമർജൻസി ടീമുകളുടെ വിന്യസിക്കുകയും ചെയ്തു. മരം വീണാൽ, വെള്ളക്കെട്ടുകൾ, തെരുവ് വിളക്കുകൾ വീണാൽ, പൊതുജനങ്ങൾക്ക് വിവിധ മാർഗങ്ങളിലൂടെ അതോറിറ്റിയുമായി ബന്ധപ്പെടാം.

എമർജൻസി നമ്പർ: 993

വാട്ട്‌സ്ആപ്പ്: 026788888

ഇമെയിൽ: ‏[email protected]

Leave a Comment