മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; വരാനിരിക്കുന്നത് കടുത്ത വരൾച്ചയുടെ നാളുകൾ

കടുത്ത ജലക്ഷാമമാണ് വരും തലമുറകളെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കാലാവസ്ഥ വ്യതിയാനവും വെല്ലുവിളി ആകുമെന്ന് യു. എൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.ജലത്തിന്റെ അമിത ഉപയോഗവും കാലാവസ്ഥാ വ്യതിയാനവും മൂലം കടുത്ത ജലക്ഷാമം ആയിരിക്കും വരാൻ പോകുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകുന്നു.

അമിത വികസനത്തിന്റെ ഭാഗമായി അപകടകരമായ പാതയിലൂടെയാണ് ലോകം സഞ്ചരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. 1997 നു ശേഷമുള്ള ആദ്യത്തെ യുഎൻ ജല ഉച്ചകോടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ബുധനാഴ്ച ന്യൂയോർക്കിൽ ആരംഭിച്ച ത്രിദിന സമ്മേളനത്തിൽ ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്നു.

അമിതമായ ജല ഉപയോഗവും മലിനീകരണവും കാലാവസ്ഥ വ്യതിയാനവും കാരണം ജലസ്രോതസ്സുകൾ വറ്റി വരടുകയാണെന്ന് സെക്രട്ടറി ജനറൽ അറ്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആഗോള ജനസംഖ്യയിൽ പകുതിയോളം ജനങ്ങളും ജലദൗർലഭ്യം അനുഭവിക്കുന്നവരാണ്.

ജല ഉപയോഗം നിയന്ത്രിച്ചാൽ ഭാവിതലമുറയ്ക്ക് ആവശ്യമായ ജലം ലഭിക്കുമെന്ന് യുഎൻ അണ്ടർ സെക്രട്ടറി ഉഷാറാവു മൊനാറി പറഞ്ഞു. താജികിസ്താനും നെതർലാൻഡും ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ആറായിരത്തിലേറെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

Share this post

Leave a Comment