weather kerala (09/08/24) : ഇന്നത്തെ അന്തരീക്ഷസ്ഥിതി, മഴ തിരികെ എത്തും

weather kerala (09/08/24) : ഇന്നത്തെ അന്തരീക്ഷസ്ഥിതി, മഴ തിരികെ എത്തും

ഇന്നും കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. എന്നാൽ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് മഴ പൊതുവേ കുറവായിരിക്കും. കേരളത്തിൻ്റെ തീരത്ത് അറബി കടലിലാണ് ഇന്ന് കൂടുതൽ മഴ ലഭിക്കുന്നത്.

ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഇടത്തരം മഴക്ക് സാധ്യതയുള്ളത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും നേരിയ തോതിൽ ചാറ്റൽ മഴ ലഭിച്ചേക്കും.

അടുത്ത ദിവസങ്ങളിൽ ഇപ്പോഴത്തെ തെളിഞ്ഞ കാലാവസ്ഥയിൽ നിന്ന് മഴയിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ വെയിൽ ലഭിക്കുമ്പോൾ ചെയ്യേണ്ട പ്രവർത്തികൾ  ചെയ്തുതീർക്കാം. കർഷകർക്ക് വിളകൾക്ക് വളം ഇടാൻ അനുകൂല സമയമാണ്.

കേരളത്തിൽ ശക്തമായ മഴ ഈ മാസം 12 ന് ശേഷം തിരികെ എത്തിയേക്കുമെന്നാണ് പ്രാഥമിക സൂചന. ആന്ധ്രപ്രദേശിനും ഒഡീഷക്കും ഇടയിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആഗസ്റ്റ് രണ്ടാം വാരത്തോടെ മഴ ശക്തിപ്പെടുത്തിയേക്കും.

ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ രേഖപ്പെടുത്തി. ഇടത്തരം മഴയും ചാറ്റിൽ മഴയും ആണ് ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച പൊതുവേ മഴ കുറവുള്ള ദിവസമായാണ് പ്രതീക്ഷിക്കേണ്ടത്. ഞായറാഴ്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഴ സാധ്യതയുണ്ട്. കേരളം മുതൽ ഗുജറാത്ത് വരെ തുടരുന്ന ന്യൂനമർദ പാത്തി (ട്രഫ്) ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ അത് ദുർബലമാണ്.

Metbeat News

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment