kerala weather 17/06/24: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത
kerala weather 17/06/24: ബലിപെരുന്നാൾ ദിവസമായ ഇന്ന് കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉച്ചക്കുശേഷം മഴ സാധ്യത. വൈകിട്ട് പൊതുവേ മഴ എല്ലാ ജില്ലകളിലും കുറയുമെങ്കിലും രാത്രി വൈകിയും അർദ്ധരാത്രിയോടെയും വീണ്ടും മഴ സാധ്യത.
വടക്കുകിഴക്കൻ അറബിക്കടലിൽ മുകളിലായി രണ്ട് ഇടങ്ങളിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. സൗരാഷ്ട്രക്കും അറബിക്കടലിനും ഇടയിലാണ് ഇവ. ഇതിൽ ഒരു ചക്രവാതചുഴി സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മി ഉയരത്തിലും മറ്റൊന്ന് 5.8 കി.മി ഉയരത്തിലുമാണ് സ്ഥിതിചെയ്യുന്നത്. ഇവയിൽ നിന്ന് മഹാരാഷ്ട്ര വരെ നീളുന്ന തെക്ക് വടക്ക് ന്യൂനമർദ്ദ പാത്തിയും (North South trough) രൂപപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും കൊങ്കൺ മേഖലയിലും ഇവ മഴ നൽകും.
കേരളത്തിൻ്റെ വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് കാരണമാകും. മധ്യകേരളത്തിന്റെ തീരങ്ങളിലും തെക്കൻ കേരളത്തിന്റെ തീരങ്ങളിലും ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രങ്ങൾ അനുസരിച്ച് മേഘങ്ങളുണ്ട്. പടിഞ്ഞാറൻ കാറ്റിന് ശക്തി കുറവായതിനാൽ അവ കടലിൽ പെയ്തു പോവുകയാണ് ചെയ്യുക.
മുകളിൽ പറഞ്ഞ അന്തരീക്ഷ സ്ഥിതി കാരണം മഴ വടക്കൻ മേഖലയിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത്. കേരളത്തിൻ്റെ തെക്കൻ മേഖലയിൽ കാലവർഷക്കാറ്റ് നിലവിൽ ദുർബലമാണ്. കേരളത്തിൽ ഇന്ന് മുതൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ലഭിച്ചു തുടങ്ങും.
ഉച്ചയ്ക്കുശേഷം ഇടിയോടു കൂടെയുള്ള മഴയാണ് കിഴക്കൻ മേഖലകളിൽ പ്രതീക്ഷിക്കേണ്ടത്. കാലവർഷക്കാറ്റ് ദുർബലമാകുന്നതോടെയാണ് ഇടിയോട് കൂടെയുള്ള മഴ വീണ്ടും തിരികെ എത്തുന്നത്.
വായനക്കാർക്ക് Metbeat News ൻ്റെ ബലി പെരുന്നാൾ ആശംസകൾ
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്