വേനൽ മഴയിൽ പച്ച പുതച്ച് വയനാടൻ കാടുകൾ ; അതിർത്തി കടന്ന് വന്യമൃഗങ്ങളുടെ പാലായനം

വയനാടൻ ജില്ലയിലും അതിർത്തി പ്രദേശങ്ങളിലുമെല്ലാം വേനൽ മഴ ലഭിച്ചതോടെ കാടുകളെല്ലാം പച്ച പുതച്ച് അതിമനോഹരമായിരിക്കുകയാണ്. ഇതോടെ വയനാടൻ അതിർത്തി പ്രദേശങ്ങളിലേക്ക് കർണാടകയിൽ നിന്നും വന്യമൃഗങ്ങൾ പാലായനം ചെയ്തു തുടങ്ങി. വേനൽ മഴ കുറഞ്ഞതുകൊണ്ട് കർണാടകയിൽ പൊള്ളുന്ന ചൂടാണ്. കുടിവെള്ളവും തീറ്റയും ലഭിക്കാതെ ആയതോടെ കേരള അതിർത്തിയിലേക്ക് കർണാടക അതിർത്തിയിൽ നിന്നുള്ള ആനകൾ ഉൾപ്പെടെ വിവിധ വന്യജീവികൾ സജീവമായത്.

വേനൽ മഴ കുറഞ്ഞതോടെ കർണാടക വനത്തിൽ മാൻകൂട്ടങ്ങൾ അടക്കമുള്ള വന്യമൃഗങ്ങളെ കാണാനേയില്ല. കാട്ടാനക്കൂട്ടങ്ങളുടെ താവളം ആയിരുന്ന കർണാടക വനത്തിൽ നിന്ന് കൂട്ടത്തോടെ ഇവ വെള്ളവും ഭക്ഷണവും തേടി പാലായനം ചെയ്യുകയാണ്. ബെള്ള ആന സങ്കേതവും കടുത്ത വരൾച്ചയിൽ വലയുകയാണ്. പുഴ വറ്റിവരണ്ടതിനാല്‍ ആകെയുള്ള കുഴല്‍ക്കിണറില്‍നിന്നാണ് താപ്പാനകളുടെ ദാഹമകറ്റുന്നത്. വന്യജീവിസങ്കേതത്തില്‍ കുളങ്ങള്‍ ധാരാളം നിര്‍മിച്ചെങ്കിലും ഒന്നിലും ആവശ്യത്തിന് വെള്ളമില്ല.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവുംവലിയ വന്യജീവിസങ്കേതങ്ങളിലൊന്നായ രാജീവ് ഗാന്ധി ദേശീയപാര്‍ക്കിനോട് ചേര്‍ന്നുള്ള കാടുകളിലാണ് പതിവിലധികം വന്യജീവികള്‍ വേനൽക്കാലത്ത് മാത്രം തമ്പടിക്കുന്നത്.

Leave a Comment