യുഎഇയിൽ താപനില കുറയും മഴയ്ക്ക് സാധ്യത

യുഎഇയിൽ ചില പടിഞ്ഞാറൻ, കിഴക്കൻ പ്രദേശങ്ങളിൽ പകൽ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായ കാലാവസ്ഥ ആയിരിക്കും. മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യത. രാജ്യത്ത് താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.

എന്നിരുന്നാലും, അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 18 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും താപനില കുറയാൻ സാധ്യത. അറേബ്യൻ ഗൾഫിലും, ഒമാൻ കടലും പ്രക്ഷുബ്ധം ആവാൻ സാധ്യതയില്ല.

Leave a Comment