ന്യൂ കാലിഡോണിയയിൽ 7.7 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

തെക്കൻ പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് അതീനതയിലുള്ള പ്രദേശമായ ന്യൂകാലിഡോണിയയിലെ ലോയലിറ്റി ദ്വീപിന് സമീപം റിക്‌ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇതിന്റെ പ്രകമ്പനം 10 കിലോമീറ്റർ ദൂരത്തോളം വ്യാപിച്ചതായാണ് യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട്.  ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. ന്യൂ കാലിഡോണിയ,ഫിജി, വാന്യുറ്റു എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Leave a Comment