യു എ ഇ യിൽ മഴയും ആലിപ്പഴ വർഷവും

യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഇന്നലെ ഉച്ചയ്ക്ക് ആണ് ശക്തമായ മഴയും ആലിപ്പഴ വർഷവും വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തത്. Local Flood നെ കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) UAE നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ആലിപ്പഴ വർഷം പെയ്യുന്ന
പ്രദേശത്ത് നിന്ന് വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും Ncm ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്.

മസാഫിയിലെ പർവതനിരകൾക്കിടയിലുള്ള റോഡിൽ മഴ ശക്തമായി പെയ്തതായാണ് റിപ്പോർട്ട്. വാദി അൽ-ഖുറിൽ ആലിപ്പഴം വീണു. വാദി അൽ-അജിലി, വാദി അൽ-ഹിലു എന്നിവിടങ്ങളിലേക്കുള്ള റോഡിൽ കനത്ത മഴ പെയ്തു.

മഴയത്ത് അശ്രദ്ധമായി വാഹനമോടിക്കുന്നത് സംബന്ധിച്ച് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥ കണക്കിലെടുത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.
ഗൾഫ് കാലാവസ്ഥ വിവരങ്ങൾ ലഭിക്കുന്നതിന് ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/GzQYFtWihLeF5RJm1MwAk2

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment