അവധിക്കാലവും കനത്ത ചൂടും; ഹിൽസ്റ്റേഷനെ ആശ്രയിച്ച് വിനോദസഞ്ചാരികൾ

നീണ്ട അവധിക്കാലവും കനത്ത ചൂടും കാരണം വിനോദസഞ്ചാരികൾ മലയോര സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലേക്ക് എത്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 30,000 വാഹനങ്ങൾ ഹിമാചൽ പ്രദേശിലെ ഷിംലയിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്.

ചൂട് കൂടുന്നതിനാൽ പ്രശസ്തമായ ഹിൽ സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുകയാണെന്ന് എച്ച് ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ വരും ദിവസങ്ങളിൽ ആളുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ നാൽപതിനായിരം മുതൽ 50000 വരെ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കും എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

സാധാരണയായി വിക്ടറി ടണലിലൂടെയുള്ള വാഹനങ്ങളുടെ വരവ് മിനിറ്റിൽ 20 മുതൽ 27 വരെയാണ് . ഇപ്പോഴത് ഇരട്ടിയായി വർധിച്ചതായി ഷിംല ജില്ലാ പോലീസ് സൂപ്രണ്ട് സജീവ് കുമാർ ഗാന്ധി എ എൻ ഐയോട് പറഞ്ഞു . അഞ്ചു ദിവസത്തേക്ക് വിവിധ സംസ്ഥാനങ്ങളിൽ ചൂടുകൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് .

Share this post

Leave a Comment