uae weather 17/07/24: യു.എ.ഇയിൽ ഇന്നും മഴ സാധ്യത, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
യു.എ.ഇയിൽ കനത്ത ചൂടിനിടെ ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. അൽഐനിലെ അൽ ഫവ, അൽ ഹില്ലി, അൽ റഈഫ്, അൻ നയ്ഫ, ബാദ് ബിൻത് സൗദ്, അൽ മസൗദി, അൽ നബ്ബാഗ് തുടങ്ങിയ മേഖലകളിലാണ് മഴ ലഭിച്ചത്.
ഇന്നും മഴക്ക് സാധ്യതയുള്ളതിനാൽ രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 50 ഡിഗ്രിക്ക് മുകളിൽ പോയ താപനില ഇന്നലെ അല്പം കുറഞ്ഞു. യു.എ.ഇയിൽ പരമാവധി താപനില ഇന്നലെ 48 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
രാത്രിയിലെ ചൂട് കുറഞ്ഞിട്ടില്ല. ഇന്നലെ രാത്രിയും ഹ്യൂമിഡിറ്റിയും ചൂടും അനുഭവപ്പെട്ടു. ഇന്ന് പൊടിക്കാറ്റിനും മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം യുഎഇയുടെ കിഴക്കൻ മേഖലകളിൽ കൂമ്പാര മേഘങ്ങൾ ക്യുമിലോ നിംബസ് മേഘങ്ങൾ രൂപപ്പെടാനും ഇടയോടുകൂടെ മഴപെയ്യാനും ആണ് സാധ്യത. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും മഴക്കൊപ്പം ഉണ്ടാകും. 35 കി.മി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.