UAE weather 27/04/24 : യു.എ.ഇയില്‍ ഭൂചലനം, കുലുക്കം അനുഭവപ്പെട്ടു, നാശനഷ്ടങ്ങളില്ല

UAE weather 27/04/24 : യു.എ.ഇയില്‍ ഭൂചലനം, കുലുക്കം അനുഭവപ്പെട്ടു, നാശനഷ്ടങ്ങളില്ല

യു.എ.ഇയില്‍ ഇന്ന് (UAE weather 27/04/24 ) പുലര്‍ച്ചെ നേരിയ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 03.03 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (National Centre of Meteorology – NCM) അറിയിച്ചു.

തീരദേശമായ ഖോര്‍ ഫക്കാനോടു ചേര്‍ന്ന് ഭൗമോപരിതലത്തില്‍ നിന്ന് 5 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. കുലുക്കം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടെങ്കിലും നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ജനുവരിയിലും സമാന രീതിയില്‍ 2.8 തീവ്രതയുള്ള ഭൂചലനം യു.എ.ഇയില്‍ അനുഭവപ്പെട്ടിരുന്നു. പ്രളയത്തിന്റെയും പേമാരിയുടെയും പശ്ചാത്തലത്തില്‍ ഭൂചലനം യു.എ.ഇ നിവാസികളില്‍ ആശങ്കക്കിടയാക്കി. എന്നാല്‍ ഇത് സാധാരണ പ്രതിഭാസമാണെന്നും ഭയപ്പെടാനില്ലെന്നും കൂടുതല്‍ തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയില്ലെന്നും കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ മോണിറ്ററിംഗ് സ്ഥാപനമായ Metbeat Weather അറിയിച്ചു.

GULF കാലാവസ്ഥ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം

FOLLOW US ON GOOGLE NEWS


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment