വേനലിലെ താരം ഉള്ളി; ഗുണങ്ങളേറെയുള്ള ഉള്ളി വേനൽചൂടിനെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് അറിയാം

വേനലിലെ താരം ഉള്ളി; ഗുണങ്ങളേറെയുള്ള ഉള്ളി വേനൽചൂടിനെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് അറിയാം

മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നാണ് ഉള്ളി. ഉള്ളി ഇല്ലാത്ത ഒരു വിഭവവും മലയാളികൾക്കില്ല. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല ഉള്ളി മിടുക്കൻ. ഇപ്പോൾ ചുട്ടുപൊള്ളുന്ന വേനൽ ആണ് കേരളത്തിൽ. ഈ ചൂടിനെ പ്രതിരോധിക്കാനും ഉള്ളി സഹായിക്കും. മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഉള്ളിക്ക് ഉണ്ട്.

ഈ ചുട്ടുപൊള്ളുന്ന വേനലിൽ നിർജലീകരണം ഉണ്ടാവാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. നിർജലീകരണം തടയാനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റ് ആയ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഉള്ളിയിൽ. അതിനാൽ തന്നെ ഉള്ളി കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ പറ്റും. അമിതമായി വിയർക്കുന്നതു മൂലം ഉണ്ടാകുന്ന ഇലക്ട്രോലൈറ്റ് ഇംബാലൻസ് തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഭക്ഷണത്തിൽ ഉള്ളി ദിവസവും ഉൾപ്പെടുത്തുക.

ശരീരതാപനില കുറച്ച് ചൂടിൽ നിന്ന് ആശ്വാസമേകാനും ശരീരത്തെ തണുപ്പിക്കാനും ഉള്ള കഴിവ് ഉള്ളിക്ക് ഉണ്ട് . പച്ചയോ ചെറുതായി വേവിച്ചോ ഉള്ളി കഴിക്കുമ്പോൾ അത് ക്യുവർസെറ്റിൻ, സൾഫർ സംയുക്തങ്ങളെ പുറന്തള്ളും. ഇത് ശരീരത്തിന് തണുപ്പ് നൽകും. സാലഡിലും സാൻഡ്‌വിച്ചിലും സൂപ്പിലും ഉള്ളി ചേർക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യും.

ചൂടുകാലത്ത് ഓക്സിഡേറ്റീവ് സ്ട്രെസ്സ് വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ഇൻഫ്ലമേഷനും കോശങ്ങളുടെ തകരാറിനും കാരണമാകാറുണ്ട്. ഫ്ലേവനോയ്ഡുകൾ, ഫിനോലിക് സംയുക്തങ്ങൾ, വിറ്റമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഉള്ളി. ഇത് ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കി ഓക്സീകരണസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

അൾട്രാവയലറ്റ് വികിരണങ്ങളുടെ ദോഷങ്ങളിൽ നിന്നും വേനൽച്ചൂട് മൂലമുള്ള പരിസ്‌ഥിതിയിലെ വിഷാംശങ്ങളിൽ നിന്നും സംരക്ഷണമേകാനും ഉള്ളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.

സൂര്യപ്രകാശം ഏൽക്കുന്നതു മൂലവും ഇൻഫ്ലമേഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉള്ളിയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളായ ക്യുവർസെറ്റിൻ, സൾഫർ സംയുക്ത‌ങ്ങൾ ഇവയുണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാനും ചൂടു മൂലം ഉണ്ടാകുന്ന സൺബേൺ, ഹീറ്റ് റാഷ് ഇവ കുറയ്ക്കാനും സഹായിക്കും.

ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ഇൻഫ്ലമേൻ തടയാനും ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ഇൻഫ്ലമേഷൻ തടയാനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

ചൂടു കാലാവസ്ഥയിൽ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്‌നങ്ങൾ. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. ഉള്ളിയിൽ ഭക്ഷ്യനാരുകൾ, പ്രീബയോട്ടിക്സ്, ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ ഇവയുണ്ട്.

ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നാരുകൾ ധാരാളമടങ്ങിയ ഉള്ളിസഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വേനൽ മാസങ്ങളിൽ പോഷകങ്ങളുടെ ആഗിരണം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും.

metbeat news

കാലാവസ്ഥ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം

FOLLOW US ON GOOGLE NEWS


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment