Uae weather 15/11/2023: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നു മുതൽ മഴ

Uae weather 15/11/2023: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നു മുതൽ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നു മുതൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്നുദിവസം വരെ മഴ തുടരുമെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും എൻ സി എം അറിയിച്ചു.

നാളെയും മറ്റന്നാളും മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം യുഎഇയിൽ താപനില കുറഞ്ഞു. അൽഐനിലെ റക്നയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 10ഡിഗ്രി സെൽഷ്യസ്.

ഇന്ന് വൈകിട്ട് മുതൽ ആരംഭിക്കുന്ന മഴ കൂടുതലായും കിഴക്ക് വടക്ക് ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ആണ് ലഭിക്കുക.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment