UAE Weather: കനത്ത മഴ, മണ്ണിടിച്ചിൽ റോഡുകൾ അടച്ചു, ഇന്നും മഴ തുടർന്നേക്കും

ന്യൂനമർദ പാത്തിയെ തുടർന്ന് യു.എ.ഇയുടെ ചില ഭാഗങ്ങളിലും ഒമാനിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇന്നലെ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു. മെറ്റ്‌ബീറ്റ് വെതർ (Metbeat Weather) നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇന്നും കുറഞ്ഞ തീവ്രതയോടെ മഴ തുടരും. ജി.സി.സിയുടെ മറ്റു ഭാഗങ്ങളിൽ മഴയില്ല. മഴയുടെ കാരണം പ്രാദേശിക കാലാവസ്ഥാ പ്രതിഭാസമാണെന്ന് ഞങ്ങളുടെ വിദഗ്ധർ പറയുന്നു. യു.എ.ഇയിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ചില റോഡുകൾ തിങ്കളാഴ്ച അടച്ചിട്ടിരിക്കുകയാണെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) ട്വിറ്ററിലൂടെ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് പാറകൾ വീഴുന്നതിനാൽ ദഫ്ത പാലം മുതൽ വാഷാ സ്ക്വയർ വരെ നീളുന്ന ഭാഗം അടച്ചിട്ടു. ഇതര റൂട്ടുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളോട് പോലീസ് നിർദ്ദേശിച്ചു.

തിങ്കളാഴ്ച, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്നലെ രാവിലെ നേരിയ മഴ പെയ്തു, മേഘാവൃതവും മഴയുള്ളതുമായ കാലാവസ്ഥ ഇന്നു വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴക്ക് സാധ്യത ഉള്ളതിനാലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്.

ദുബായ്, അബുദാബി, ഫുജൈറ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ പെയ്തു. ഇന്നലെ രാവിലെ 6.10 ന് ദുബായിലെ ഹത്ത, അജ്മാനിലെ മസ്‌ഫുട്ട് മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. റാസൽഖൈമയിലെ അൽ മുനിയൽ ഏരിയയിൽ രാവിലെ 6 മണിക്കും അൽ ഐനിലെ അൽ അറാദ് മേഖലയിൽ പുലർച്ചെ 5.55 നും കനത്ത മഴ രേഖപ്പെടുത്തി. അൽ ദഫ്ര മേഖലയിലെ സർ ബനിയാസ് ദ്വീപിൽ രാവിലെ 6.53 ന് മിതമായ മഴ പെയ്തു.
കടൽ പ്രക്ഷുബ്ധമായതിനാൽ എൻസിഎം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അപകടകരമായ കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ താമസക്കാരോട് അഭ്യർത്ഥിക്കുന്നു. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment