യു.എ. ഇ യിലും പതിയെ പകൽ താപനില കൂടുന്നു

യു.എ.ഇയും ചൂട് കാലവസ്ഥയിലേക്ക്. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിൽ താപനില അടുത്ത ദിവസങ്ങളിൽ വർധിച്ചു തുടങ്ങും. 36 ഡിഗ്രി സെൽഷ്യസാണ് ഇപ്പോൾ രേഖപ്പെടുത്തിയ കൂടിയ താപനില. അബൂദബിയിൽ 34 ഡിഗ്രിയും ദുബൈയിൽ 33 ഡിഗ്രിയുമായി താപനില അടുത്ത ദിവസങ്ങളിൽ വർധിക്കും.

രാത്രിതാപനിലയിൽ കാര്യമായ വർധനവ് ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. ദുബൈയിലും അബൂദബിയിലും 18 ഡിഗ്രി സെൽഷ്യസും പർവത മേഖലകളിൽ 9 ഡിഗ്രിവരെയും താപനിലയാകും. അബൂദബിയിലും ദുബൈയിലും ആർദ്രത (ഹ്യുമിഡിറ്റി) 20 മുതൽ 75 ശതമാനമായിരിക്കും.

Leave a Comment