Menu

ഭൂചലനം : മരണം 33,179 ആയി; ഏഴാമത്തെ ഇന്ത്യൻ വിമാനവും സഹായമായെത്തി

തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 33,179 ആയി ഉയർന്നു. സർക്കാർ ഔദ്യോഗിക കണക്ക് അനുസരിച്ച് തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,574 പേരും മരിച്ചു. മരണസംഖ്യ രണ്ടു മടങ്ങിലധികം വർധിക്കാമെന്ന് യു.എൻ സഹായ മേധാവി മാർടിൻ ഗ്രിഫ്റ്റ്‌സ് പറഞ്ഞു.

കഴിഞ്ഞ ദിവസം സിറിയ സന്ദർശിച്ചിതിനു ശേഷം തുർക്കിയിലെ ദുരന്ത പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. അതിനിടെ, തുർക്കിയിലും സിറിയയിലും ഇന്ത്യയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്. ദോസ്ത് ദൗത്യത്തിന്റെ ഭാഗമായി ഏഴാമത്തെ ദുരിതാശ്വാസ വിമാനവും സിറിയയിലെത്തി.
വ്യോമസേനയുടെ സി17 വിമാനമാണ് 23 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി സിറിയയിലെത്തിയത്. ദമസ്‌കസ് വിമാനത്താവളത്തിൽ സിറിയൻ മന്ത്രി ഇന്ത്യൻ ദുരിതാശ്വാസ സംഘത്തെ സ്വീകരിച്ചു.8,294 വിദേശ സേനാംഗങ്ങൾ ഉൾപ്പെടെ 33,000 ദുരിതാശ്വാസ പ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്. 2.6 കോടി പേരെ തുർക്കിയിൽ ഭൂചലനം ബാധിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 12 വർഷമായി ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

8,294 വിദേശ സേനാംഗങ്ങൾ ഉൾപ്പെടെ 33,000 ദുരിതാശ്വാസ പ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്. 2.6 കോടി പേരെ തുർക്കിയിൽ ഭൂചലനം ബാധിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 12 വർഷമായി ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

ഉപരോധമുള്ളതിനാൽ അന്താരാഷ്ട്ര സഹായം എത്തിക്കുന്നതിനും പരിമിതിയുണ്ട്. ഇന്ത്യയുടെ സംഘങ്ങൾ സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed