സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും വേനൽ മഴ സജീവമായിരിക്കുകയാണ്. നിലവിൽ തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ആണ് കൂടുതൽ മഴ ലഭിക്കുന്നത് ഏപ്രിൽ അവസാനവാരത്തോടെ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കും. ഇപ്പോൾ പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് കിഴക്കൻ മലയോര മേഖലകളിലും, വനപ്രദേശങ്ങളിലും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
വനമേഖലകൾക്കുള്ളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അവധിക്കാലവും പെരുന്നാൾ അവധിയും ഒക്കെ ഉള്ളതിനാൽ വിനോദസഞ്ചാരവുമായി പോകുന്ന ആളുകൾ കൂടുതലാണ്. വനമേഖലകളിലും അരുവികളിലും എല്ലാം വിനോദ സഞ്ചാരത്തിനായി എത്തുന്നവർ ശ്രദ്ധിക്കുക. അരുവികളിലും തോടുകളിലും എല്ലാം വിനോദസഞ്ചാരത്തിന് എത്തുന്നവർ കുളിക്കുക പതിവാണ്.
വേനൽക്കാലം ആയതിനാൽ അരുവികളിൽ വെള്ളം കുറവാണെങ്കിലും വനം പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്താൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായി അരുവികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പരമാവധി വെള്ളത്തിലിറങ്ങിയുള്ള കുളികൾ ഒഴിവാക്കുക. നിലമ്പൂർ ചേക്കാട് മലയിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് ചെങ്കല്ല് ഭാഗത്ത് ഉണ്ടായ മലവെള്ളപ്പാച്ചിലിന്റെ വീഡിയോ