ചൊവ്വയിൽ സമീപകാലത്ത് വെള്ളമുണ്ടായിരുന്നു എന്ന് ചൈനയുടെ റോവർ

ഭൂമിക്ക് പുറത്ത് ജീവന്‍റെ സാധ്യതകളെ തിരഞ്ഞുള്ള ദൗത്യത്തിൽ വലിയ കാൽവെപ്പുമായി ചൈന. ചൈനയുടെ സുറോങ് റോവർ ചൊവ്വ ഉപരിതലത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ സമീപകാലയളവിൽ ചൊവ്വയിൽ വെള്ളമുണ്ടായിരുന്നു എന്നതിന്റെ തെളിവ് ലഭിച്ചതായി ചൈന. ചൊവ്വയുടെ ചൊവ്വാ മധ്യരേഖയിൽ നിന്ന് അധികം അകലെ അല്ലാതെയാണ് വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം റോവർ തിരിച്ചറിഞ്ഞത്. ഭൂമിയെ പോലെ ഒരു ഗ്രഹമായിരുന്നു ചൊവ്വ എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

2021 ലാണ് ചൈനയുടെ റോവർ ചൊവ്വയിൽ ഇറക്കിയത്. ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ചൊവ്വയുടെ മധ്യ മേഖലയിലായി ദ്രവരൂപത്തിലുള്ള വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയെന്ന് സയൻസ് അഡ്വാൻസസ് ജേണലിൽ പറയുന്നു. ഇതിനുള്ള തെളിവുകളാണ് ചൊവ്വാ ദൗത്യം നൽകുന്നത്.

നിലവിൽ ചൊവ്വയിൽ നാസയുടെയും ചൈനയുടേയും റോവറുകളാണ് പരീക്ഷണം നടത്തുന്നത്. ഭൂമിയിലുള്ളതുപോലുള്ള അന്തരീക്ഷവും ചൊവ്വയിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
റോവർ ഐസിന്റെ സാന്നിധ്യം കണ്ടെത്തുകയോ നേരിട്ട് വെള്ളം കണ്ടെത്തുകയോ അല്ലായിരുന്നെന്ന് ജേണൽ പറയുന്നു. നേരത്തെ ചൊവ്വാ ഉപരിതലത്തിൽ വിള്ളലുകൾ റോവർ കണ്ടെത്തിയിരുന്നു. ഇവിടത്തെ ഉപ്പു സാന്നിധ്യവും വെള്ളമുണ്ടാകാമെന്ന നിഗമനത്തിൽ നേരത്തെ എത്തിയിരുന്നു.

ചൊവ്വയിൽ ചൂടിൽ വ്യതിയാനം

റോവർ ചൊവ്വയിൽ പര്യവേക്ഷണം തുടങ്ങിയതു മുതൽ താപനിലയിൽ തുടർച്ചയായ വ്യതിയാനം രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും രാവിലെയാണ് ഈ മാറ്റം കാണുന്നത്. ചൊവ്വയിൽ കടൽവെള്ളം ഉണ്ടായിരിക്കാമെന്നും ഇതിൽ വെള്ളം ബാഷ്പീകരിച്ച് ഉപ്പു ബാക്കിയായതാകുമെന്നുമാണ് നിഗമനം. നേരത്തെ ജനവാസത്തിന് ഉചിതമായ അന്തരീക്ഷമുള്ള ഗ്രഹമായിരിക്കാം ചൊവ്വയെന്ന് ഇതിനുള്ള സുപ്രധാന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഭാവിയിൽ ഈ കണ്ടെത്തലുകൾ ശാസ്ത്രപഠനത്തിന് ഉപകരിക്കുമെന്നും ചൈനീസ് അക്കാദമി ഓഫ് സയൻസിലെ പ്രൊഫസർ ക്വിൻ സിയാഗ്വാങ് പറഞ്ഞു. ഇദ്ദേഹമാണ് ചൊവ്വയിലെ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്.

റോവറിൽ നിരവധി ഉപകരണങ്ങൾ

ചൊവ്വയുടെ ഉപരിതലത്തിൽ 2021 ൽ ഇറങ്ങിയ സുറോങ് റോവറിൽ നാവിഗേഷൻ, ടെറൈൻ കാമറകൾ, മൾട്ടിസ്‌പെക്ട്രൽ കാമറകൾ, ചൊവ്വയുടെ സർഫസ് കോംപോസിഷൻ ഡിറ്റക്ടർ തുടങ്ങിയ ഉപകരണങ്ങളുണ്ട്. ജലാംശമുള്ള ഹൈഡ്രേറ്റഡ് സൾഫേറ്റുകൾ, ഹൈഡ്രേറ്റഡ് സിലിക്കകൾ, ഇരുമ്പിന്റെ രൂപമായ അയേൺ ഓക്‌സൈഡ്, ക്ലോറൈഡുകൾ എന്നിവ കണ്ടെത്താൻ സർഫസ് കോംപോസിഷൻ ഡിറ്റക്ടറിന് കഴിയും.

ചൊവ്വയുടെ കാലാവസ്ഥയും പഠിക്കുന്നു

ചൊവ്വയിലെ കാലാവസ്ഥാ ഡാറ്റയും ചൊവ്വയിലെ റോവറുകൾ ശേഖരിച്ച് ഭൂമിയിലെ പോലെ കാലാവസ്ഥാ മോഡൽ വഴി കാലാവസ്ഥാ പ്രവചനം ശാസ്ത്രജ്ഞർ നടത്തുന്നുണ്ട്. ഇതിനായി 2011 നവംബർ 26ന് ചൊവ്വയിലിറങ്ങി ഇപ്പോഴും പ്രവർത്തിക്കുന്ന നാസയുടെ ക്യൂരിയോസിറ്റി, 2021 ഫെബ്രുവരി 18 ന് ചൊവ്വയിൽ ഇറങ്ങിയ പേഴ്‌സിവിറൻസ് എന്നിവയിലെ കാലാവസ്ഥാ ഡാറ്റയും നിരീക്ഷകർ ഉപയോഗിക്കുന്നുണ്ട്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment