ഇന്ന് മാർച്ച് 9 ന് കേരളത്തിന്റെ ചില മേഖലകളിൽ ഭാഗിക മേഘാവൃതം. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇന്നും ഭാഗികമായി മേഘ സാന്നിധ്യം. എന്നാൽ മഴക്ക് സാധ്യതയില്ല. കോഴിക്കോട് മുതൽ വടക്കോട്ടും ഒറ്റപ്പെട്ട മേഘം കാണാം. കാസർകോടും ഭാഗിക മേഘാവൃതം.
ഇതിനാൽ വെയിൽ ചൂടിന് നേരിയ ആശ്വാസം പ്രതീക്ഷിക്കുന്നു. എവിടെയും വേനൽ മഴക്ക് സാധ്യത ഇല്ല.
കാറ്റിന് സാധ്യത
കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കാറ്റുണ്ടാകും. മണിക്കൂറിൽ 35 – 48 കി.മി വരെ വേഗത്തിൽ വരെ കാറ്റ് പ്രതീക്ഷിക്കാം. വൈകിട്ട് തീരദേശത്തും കാറ്റ് പ്രതീക്ഷിക്കാം. എറണാകുളത്ത് മണിക്കൂറിൽ 35 കി.മി വേഗത്തിൽ ഇന്ന് വൈകിട്ടു കടൽക്കാറ്റ് കയറാൻ സാധ്യത ഉള്ളതിനാൽ ബ്രഹ്മപുരത്തെ അന്തരീക്ഷ വായു നിലവാരം (AQI) ഉയരാനാണ് സാധ്യതയെന്ന് Metbeat Weather നിരീക്ഷിക്കുന്നു.
കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യത. തിരമാലകൾക്ക് 0.2 മീറ്റർ മുതൽ 0.9 മീറ്റർ വരെ ഉയരം ഉണ്ടാകാം. ഈ മാസം 10 വരെ ജാഗ്രതാ മുന്നറിയിപ്പ് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു.