Today rain forecast kerala, TN (22/11/23)
കേരളത്തിൽ ഇന്നും (22/11/23) നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഇടത്തരം/ ശക്തമായ മഴ സാധ്യത. കോഴിക്കോട് മുതൽ തെക്കോട്ടുള്ള ജില്ലകളിൽ മഴ പ്രതീക്ഷിക്കാമെന്നും Metbeat Weather ലെ നിരീക്ഷകർ പറയുന്നു. മഴക്കൊപ്പം മിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കണം. തെക്കൻ ജില്ലകളിൽ ആണ് കൂടുതൽ മഴ സാധ്യത.
കേരളത്തിന് സമീപം ചക്രവാത ചുഴി
തിരുവനന്തപുരത്തു നിന്ന് ഏകദേശം 158 കി.മി തെക്ക്, പടിഞ്ഞാറ് കടലിൽ ചക്രവാത ചുഴി ( cyclonic circulation) നിലനിൽക്കുന്നു. നേരത്ത കരയിൽ നിന്ന് അകന്ന് സ്ഥിതി ചെയ്ത അന്തരീക്ഷ ചുഴി (upper air circulation) ആണ് ഇപ്പോൾ തീരത്തോട് അടുത്തത്. ഇതിൽ നിന്നും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് ഒരു ന്യൂനമർദ പാത്തിയും കിഴക്കൻ കാറ്റിന്റെ (easterly wind) ശ്രേണിയിൽ രൂപം കൊണ്ടു. ഈ അന്തരീക്ഷ മാറ്റങ്ങൾ പ്രകാരം
മംഗലാപുരം മുതൽ തിരുവനന്തപുരം വരെ ഇന്ന് രാവിലെ മുതൽ മേഘാവൃതമാകും. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും ഇന്ന് മേഘാവൃതമാകും. ഈ പ്രദേശങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്.
ഇന്ന് മഴ സാധ്യത ഇവിടങ്ങളിൽ
ഉച്ചവരെ
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരദേശത്ത് ഇന്ന് രാവിലെ മുതൽ നേരിയ മഴ സാധ്യത. ഉച്ചയോടെ കോട്ടയം, പത്തനംതിട്ട , ഇടുക്കി ജില്ലകളിലേക്കും മഴ വ്യാപിക്കും. തമിഴ്നാട്ടിൽ ചെന്നൈ മുതൽ നാഗപട്ടണം വരെയുള്ള തീരദേശത്തും ഈ സമയം ചാറ്റൽ / ഇടത്തരം മഴ സാധ്യത.
ഉച്ചക്ക് ശേഷം
ചെർപ്പുളശ്ശരി, കോങ്ങാട്, പെരിങ്ങൽകുത്ത്, മലയാറ്റൂർ, അങ്കമാലി, കോതമംഗലം മൂവാറ്റുപുഴ, പിറവം, തൊടുപുഴ, മുട്ടം, നേര്യമംഗലം, ഞാറക്കാട്, കല്ലൂർക്കാട്, ഇളഞ്ഞി, ഉഴവൂർ, പാലാ, ഇടമറുക്, ഇരറ്റുപേട്ട, കാത്തിരപ്പള്ളി, കുവപ്പള്ളി, ചെറുവള്ളി, റാന്നി, വെച്ചൂച്ചിറ , വടശേരിക്കര, ളാഹ, തുലാപ്പള്ളി, പത്തനാപുരം, ഏനാദിമംഗലം, അടൂർ, കൊട്ടാരക്കര , ആയൂർ, അഞ്ചൽ, കടയ്ക്കൽ, തെന്മല, ആര്യങ്കാവ്, മാടത്തറ, പാലോട്, നെടുമങ്ങാട്, വിതുര, കുറ്റിച്ചാൽ, മുതിയവിള, പൊന്മുടി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ സാധ്യത.
പീച്ചിപാറ, അച്ചൻകോവിൽ , പുനലൂർ എന്നീ പ്രദേശത്തും പരിസരത്തും ശക്തമായ / അതിശക്തമായ മഴ സാധ്യത.
തമിഴ്നാട്ടിലെ ഈറോഡ് (erode) കോയമ്പത്തൂർ (coimbatore), നാമക്കൽ (namakkal), ഭവാനി (bhavani), എടപ്പാടി (edappadi), Gopichetty palayam, perundurai, kunnathoor, nambiyyur, mettur, kovilpatti, bodinaikkanur, sattur എന്നിവിടങ്ങളിലും ഇടിയോടെ ശക്തമായ മഴ സാധ്യത.