“മഴ നടത്തത്തിന്” എത്തിയ സ്ത്രീകൾ വെയിലിൽ കരിഞ്ഞു

മഴ നടത്തത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ വെയിലിൽ കരിഞ്ഞു. മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇന്റർനാഷണൽ കയാക്കിംഗ് മത്സരത്തിന്റെ മുന്നോടിയായാണ് സ്ത്രീകളുടെ മഴ നടത്തം പരിപാടി സംഘടിപ്പിച്ചത്. പ്രകൃതിയെ അറിഞ്ഞ് മഴയോടൊപ്പം 6 കിലോമീറ്റർ നടക്കുക എന്നതായിരുന്നു പരിപാടി. എന്നാൽ മഴ പെയ്യാതിരുന്നത് പരിപാടിയിൽ പങ്കെടുക്കാൻ വന്നവരെ ബുദ്ധിമുട്ടിലാക്കി. കടുത്ത ചൂടിൽ ആറ് കിലോമീറ്റർ ദൂരം സ്ത്രീകൾക്ക് നടക്കേണ്ടി വന്നു. മഴയില്ലാതിരുന്ന സമയത്ത് ഇത്തരം പരിപാടി സംഘടിപ്പിച്ചത് പരിപാടിയിൽ പങ്കെടുക്കാൻ വന്നവരിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. കാലാവസ്ഥാ വാർത്തകൾ വിരൽത്തുമ്പിൽ അറിയാൻ പറ്റുന്ന ഇന്നത്തെ കാലത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അധികൃതർ കാലാവസ്ഥ  മഴ മുന്നറിയിപ്പുകൾ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

 

തുഷാരഗിരി, തിരുവമ്പാടി, കോടഞ്ചേരി മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കാലാവസ്ഥ പ്രവചനം അനുസരിച്ച് മഴ സാധ്യത. കുറച്ച് നേരം മഴ പെയ്യുകയും ചെയ്തു. എന്നാൽ 11 ന് മുൻപേ കടുത്ത വെയിലിൽ നടത്തം നിർത്തി. 50 ഓളം സ്ത്രീകൾ പങ്കെടുത്തു

രാവിലെ 9 മണിക്ക് തുഷാരഗിരി ഡിടിപി സെന്ററിൽ നിന്നും ആരംഭിച്ച നടത്തം ലിജോ ജോസഫ് എംഎൽഎയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം പ്രിയദർശിനി കോളേജ് ലോസ്റ്റ് മോങ്ക്സ് ഹോസ്റ്റൽ, ടോട്ടം റിസോഴ്സ് സെന്റർ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മഴ നടത്തം വട്ടച്ചിറയിൽ സമാപിച്ചു.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 4,5,6 തിയ്യതികളിലായി തുഷാരഗിരിയിലാണ് മത്സരം.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, അഡ്വെഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, മലബാർ സ്പോർട്ട്സ് അക്കാദമി ചെയർമാൻ പി.ടി അഗസ്റ്റിൽ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment