നൂറുവർഷത്തിനിടെ ഏറ്റവും കൂടുതൽ വിയർത്ത ഓഗസ്റ്റ്; ലഭിച്ചത് 6 സെന്റീമീറ്റർ മഴ മാത്രം

കേരളത്തിൽ ഇന്നലെ അവസാനിച്ചത് ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്. ശരാശരി 42.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തിൽ ഏകദേശം 6 സെന്റീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇന്നലെ കഴിഞ്ഞ ഓഗസ്റ്റ് നൂറുവർഷത്തെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റ് മാസമാണ്. മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണ്. 1911ലെ ഓഗസ്റ്റിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 18.2 സെന്റിമീറ്റർ. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 48% മഴക്കുറവ് രേഖപ്പെടുത്തി.174.6 mm മഴ ലഭിക്കേണ്ടടത്ത് 91.16mm മഴ മാത്രമാണ് ലഭിച്ചത്. ഇത്തവണ പേരിനുപോലും മഴ ലഭിക്കാതിരുന്നത് വരാനിരിക്കുന്ന വേനൽക്കാലത്തിന്റെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വര്‍ഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴ കുറയാൻ കാരണം. സെപ്റ്റംബറിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കും എന്നാണ് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്. എന്നാൽ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചാൽ പോലും തെക്കുപടിഞ്ഞാറൻ മൺസൂണിലെ മഴക്കുറവ് പരിഹരിക്കാൻ ആവില്ല. സെപ്റ്റംബറില്‍ 9496 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവന്‍ മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.

വരൾച്ചയെ നേരിടാൻ മുൻകരുതലുകൾ എടുക്കാം

കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ സവിശേഷതകൾ പരിഗണിച്ച് പ്രതിദിനം ഒരാൾക്ക് 100 ലിറ്റർ കണക്കാക്കിയാണ് കേരള ജല വിഭവ അതോറിറ്റി ജലവിതരണ പദ്ധതികൾ നടപ്പാക്കുന്നത്. അമിതമായ ജലം ഉപയോഗം കുറച്ച്. ഈ പരിധിക്കുള്ളിൽ ജലം ഉപയോഗിക്കുന്നത് ശീലമാക്കുക.

Leave a Comment