കേരളത്തിൽ മഴ തുടരും. വടക്കൻ കേരളത്തിലെ രണ്ടു ജില്ലകളിൽ ഓറഞ്ച് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണു പ്രവചനം.
കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 7 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ഈ ജില്ലകളിൽ മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ115.5 mm വരെ മഴ ലഭിച്ചേക്കും.
ചില ജില്ലകളിൽ യെലോ അലർട്ടാണെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും ഐ എം ഡി.
പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി സെപ്റ്റംബർ 8 മുതൽ 10 വരെ മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.നിലവിൽ ഒഡിഷ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങൾക്ക് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.