Agriculture>Kerala>the-last-budget-presentation-of-the-second-pinarayi-government-raising-hopes-for-the-agricultural-sector

രണ്ടാം പിണറായി സർക്കാറിൻ്റെ അവസാനത്തെ ബജറ്റ് അവതരണം, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ, സ്ത്രീകൾക്ക് ആശ്വാസം

എൽഡിഎഫ് സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നത് ഏറെ സന്തോഷത്തോടെയാണെന്നും ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

Maneesha M.K
1 min read
Published : 29 Jan 2026 07:13 AM
രണ്ടാം പിണറായി സർക്കാറിൻ്റെ അവസാനത്തെ ബജറ്റ് അവതരണം, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ, സ്ത്രീകൾക്ക് ആശ്വാസം
Add as a preferred
source on Google
Jan 29, 2026 7:11 AM
ദുരന്ത നിവാരണത്തിന് 'കവചം'
പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയുള്ള 'കവചം' പദ്ധതിക്ക് ബജറ്റ് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. കാർബൺ വികിരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനും ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾക്കുമായി പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം വെറുമൊരു പരിസ്ഥിതി പ്രശ്നമല്ല, മറിച്ച് കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഓർമ്മിപ്പിക്കുകയും ചെയ്തു. വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുമായി 250 കോടിയിലധികം രൂപ നീക്കിവെച്ചത് മലയോര മേഖലയ്ക്കും പ്രതീക്ഷ നൽകുന്നതാണ്.
Jan 29, 2026 7:05 AM
കാർഷിക മേഖലയ്ക്ക് പ്രാധാന്യം, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ
കാർഷിക മേഖലയ്ക്ക് കരുതലായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് 2,024 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കാര്‍ഷിക രംഗം മെച്ചപ്പെട്ടുവെന്നും കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. കേര പദ്ധതിക്ക് 100 കോടി, നെല്ല് സംയോജിത പദ്ധതിക്ക് 150 കോടി, കാര്‍ഷിക സര്‍വകലാശാലയ്ക്ക് 72 കോടി, സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 78. 45 കോടി, ഹൈടെക് കൃഷിക്ക് 10 കോടി, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5. 25 കോടി രൂപ എന്നിവയാണ് പ്രഖ്യാപിച്ചത്. യുവതലമുറയെ കൃഷികളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിനെയും സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടി രൂപ അനുവദിക്കും. ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് 35.33 കോടി രൂപയും കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയ്ക്ക് 37.5 കോടി രൂപയും പ്രഖ്യാപിച്ചു. വനം വന്യജീവി സംരക്ഷണത്തിന് ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ 100 കോടി രൂപയും വനസംരക്ഷണത്തിന്റെ അടിസ്ഥാന വികസനത്തിനായി 50 കോടി രൂപയും പ്രഖ്യാപിച്ചു. ജനപക്ഷ പ്രഖ്യാപനമാണ് സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയത്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ബിരുദതല വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചു.
Jan 29, 2026 4:49 AM
സ്ത്രീകൾക്ക് ആശ്വാസം
സംസ്ഥാന ബജറ്റിൽ സ്ത്രീകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്തിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 3202 കോടി രൂപ വകയിരുത്തുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. 35നും 59നും ഇടയിലുള്ള, മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത സ്ത്രീകൾക്ക് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കും.
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.