മിന്നലിൽ വീട് ഭാഗികമായി തകർന്നു

എടയൂർ മൂന്നാക്കലിൽ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ ടെറസ്‌ വീട് ഭാഗികമായി തകർന്നു. മൂന്നാക്കൽ കുത്തുകല്ലിങ്ങൽ ഉമൈബയുടെ വീടിന്റെ ഒരു മുറിയും മുറിയിലെ സാധനങ്ങളുമാണ് പൂർണമായും നശിച്ചത്. കട്ടിൽ, കിടക്ക, അലമാര, ജനൽ കർട്ടനുകൾ, ടൈൽസ് എന്നിവയാണ് കത്തിക്കരിഞ്ഞത്. 

വീ​ട്ടി​ൽ ഇ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. രാ​ത്രി ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ലും ആ​രം​ഭി​ച്ച​തോ​ടെ ഭ​യ​ന്ന് തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ഇ​വ​ർ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഹ​സീ​ന ഇ​ബ്രാ​ഹിം, വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​പി. വേ​ലാ​യു​ധ​ൻ, വാ​ർ​ഡ് അം​ഗം കെ.​പി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും വി​ല്ലേ​ജ് അ​ധി​കൃ​ത​രും വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Leave a Comment