കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ; കേരളത്തിന് 1228 കോടി വായ്പ അനുവദിച്ച് ലോകബാങ്ക്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി കേരളത്തിനായി 1228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിർണായക മേഖലകളിലും കേരളത്തിന് വലിയ ആശ്വാസമേകുന്നതാണു നടപടി. ഈ രണ്ടു പദ്ധതികൾ വഴി കേരളത്തിലെ 50 ലക്ഷം പേർക്ക് വെള്ളപ്പൊക്ക കെടുതികളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

2021ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തിൽ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. മാത്രമല്ല, ഇത്തരം ദുരന്തങ്ങൾ സ്ത്രീകളും കർഷകരും ഉൾപ്പെടെയുള്ള ജീവിതങ്ങളെ ദുരിതത്തിൽ ആക്കിയാതായി ലോകബാങ്ക് വിലയിരുത്തി. ദക്ഷിണേന്ത്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും പ്രകൃതിദുരന്തങ്ങളും ഉണ്ടാവാൻ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. മുൻപ് അനുവദിച്ച 125 ദശലക്ഷം ഡോളറിന്റെ സഹായത്തിന് പുറമെയാണ് പുതിയ വായ്പ അനുവദിച്ചത്.

Leave a Comment