രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ സജീവം ; കേരളത്തിൽ മഴ കുറയും, ചൂടു കുറയാനും സാധ്യത

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ സജീവമായി. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന രണ്ട് ദിവസത്തിനകം കുറഞ്ഞു തുടങ്ങും. മധ്യ ഇന്ത്യയിലുംവടക്കു പടിഞ്ഞാറ് ഇന്ത്യയിലും കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ശക്തമായ വേനൽ മഴ ലഭിച്ചു. ഇതോടെ ഉത്തരേന്ത്യയിൽ ചൂടിന് ഗണ്യമായ കുറവ് വന്നു.

പകൽ താപനില പലയിടത്തും അഞ്ചു മുതൽ 7 ഡിഗ്രി വരെ കുറഞ്ഞു. ഉത്തരേന്ത്യയിൽ പശ്ചിമവാതം (Western Disturbance) ആണ് മഴയ്ക്ക് കാരണമായത്. ഇവിടെ മഴത്തുള്ളികൾക്ക് കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മധ്യധരണ്യാഴിയിൽ ( Mediterranean Sea) നിന്നും എത്തുന്ന കാറ്റാണ് പശ്ചിമവാതം. ഇതുകാരണം ഉത്തരേന്ത്യയിൽ ചൂടിന് കുറവുണ്ടാകും.

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ മഴക്കു കാരണം Line of Wind Discontinuety (LWD) ആണ്. കാറ്റിന്റെ ഗതിമുറിവ് എന്നാണ് ഇതറിയപ്പെടുന്നത്. ആന്ധ്രപ്രദേശ് തെലങ്കാന ഒഡീഷ വടക്കൻ തമിഴ്നാട് തുടങ്ങിയ പ്രദേശങ്ങളിലും മഴ ശക്തമാണ്. ഇവിടങ്ങളിൽ ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ കേരളത്തിൽ വ്യാപകമായി ലഭിക്കേണ്ടിയിരുന്ന മഴക്ക് കുറവ് വന്നിരിക്കുന്നു.

എങ്കിലും ഒറ്റപ്പെട്ട മഴ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്നുണ്ട്. ഇന്നും കേരളത്തിൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ട്. 20 നുശേഷം മാനസാധ്യത കുറഞ്ഞു തുടങ്ങും. 25 നു ശേഷം വീണ്ടും മഴക്കുള്ള സാധ്യത തെളിയും എന്നാണ് ഇപ്പോൾ Metbeat Weather നിരീക്ഷിക്കുന്നത്.

ഉത്തരേന്ത്യയിൽ ചൂടിന് കുറവ് വരുന്നത് കേരളത്തിലും ചൂട് കുറയാനുള്ള കാരണമാകും. കേരളത്തിൽ വേനൽമഴ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച പ്രദേശങ്ങളിൽ ചൂട് കുറവായി അനുഭവപ്പെടും. എന്നാൽ മഴ ലഭിക്കാത്ത പ്രദേശങ്ങളിൽ ചൂടിന് വലിയ ആശ്വാസമുണ്ടാകില്ല. കൂടുതൽ അറിയാൻ metbeatnews.com , metbeat.com വെബ്സൈറ്റിൽ തുടരുക.

Photo : Ajmal MK Manikoth

Share this post

Leave a Comment