വേനല്‍ മഴ കനത്തു: കൂടുതല്‍ ഇടങ്ങളില്‍ 10 സെ.മി ല്‍ കൂടുതല്‍ പെയ്തു
കേരളത്തില്‍ മെയ് 8 ന് ശേഷം വേനല്‍ മഴ ശക്തിപ്പെടുന്നു. ഇന്നലെ രണ്ടു വെതര്‍ സ്റ്റേഷനുകളില്‍ വേനല്‍ മഴ 10 സെ.മില്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. സംസ്ഥാന ശരാശരി അനുസരിച്ച് 17.1 എം.എം മഴയാണ് ഇന്നലെ റെക്കോര്‍ഡ് ചെയ്തത്. എങ്കിലും വേനല്‍ മഴയുടെ കുറവ് എല്ലാ ജില്ലകളിലും തുടരുകയാണ്. വടക്കന്‍ ജില്ലകളിലാണ് വേനല്‍ മഴയുടെ കുറവ് രൂക്ഷമായി തുടരുന്നത്.
10 സെ.മി കടന്നത് രണ്ടിടങ്ങളില്‍
ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച വെതര്‍ സ്‌റ്റേഷന്‍ തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ആണ്. ഇവിടെ 13.5 സെ.മി മഴയാണ് പെയ്തത്. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ 12 സെ.മി ഉം മഴ രേഖപ്പെടുത്തി. മുണ്ടക്കയത്ത് 9.7 സെ.മി ഉം മഴ ലഭിച്ചു. ഷൊര്‍ണൂരില്‍ പേഴ്‌സനല്‍ വെതര്‍ സ്റ്റേഷനിലും മഴ 9 സെ.മി രേഖപ്പെടുത്തി. വിവിധ സ്റ്റേഷനുകളില്‍ ഇന്നലെ പെയ്ത മഴയുടെ കണക്ക് താഴെകൊടുക്കുന്നു.
വേനല്‍ മഴ തുടരും
മെയ് മാസം പകുതി വരെ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ മഴ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചിരുന്നു. വേനല്‍ മഴ ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ കൂടുതലായി ലഭിക്കാനാണ് സാധ്യത. തീരദേശങ്ങളിലുള്‍പ്പെടെ മഴ ലഭിക്കും. മഴക്കൊപ്പം ശക്തമായ കാറ്റ്, മിന്നല്‍ എന്നിവയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
ചൂടില്‍ കുറവ്
വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചതോടെ ചൂടിനും കുറവ് അനുഭവപ്പെട്ടു. കേരളത്തില്‍ പകല്‍ താപനിലയിലാണ് കുറവുള്ളത്. രാത്രി താപനിലയില്‍ വലിയ മാറ്റം വന്നിട്ടില്ല. മഴ ലഭിച്ച പ്രദേശങ്ങളില്‍ ചൂടിന് ഗണ്യമായ കുറവുണ്ട്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ എല്ലാ ജില്ലകളിലും ഇന്നും മഴ സാധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ സാധ്യത.
metbeat news
FOLLOW US ON GOOGLE NEWS