Kerala weather 10/05/24: ഇന്നും ശക്തമായ മഴ സാധ്യത; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala weather 10/05/24: ഇന്നും ശക്തമായ മഴ സാധ്യത; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയെന്ന് imd. തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 20 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് imd.

കേരളത്തിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയിലും കാറ്റിലും മരം വീണതിനെ തുടർന്ന് കാപ്പാട് ബീച്ചിൽ പ്രവേശനം നിരോധിച്ചു.

metbeat news

FOLLOW US ON GOOGLE NEWS

കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment