യുഎഇ ചിലയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ അധികൃതർ

യുഎഇ ചിലയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ അധികൃതർ

അബുദാബി: യുഎഇയിൽ ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃർ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് പൊടിക്കാറ്റായി മാറാൻ സാധ്യതയുള്ളത് കൊണ്ട് വാഹനങ്ങിൽ യാത്ര ചെയ്യുമ്പോഴും റോഡുകളിലൂടെ നടക്കുമ്പോഴും ജാഗ്രത വേണമെന്ന് അബുദാബി അധികൃതരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വീടുകളിലും മറ്റു കെട്ടിടങ്ങളിലും പൊടിക്കാറ്റ് മൂലം മണ്ണും പൊടിയും കടക്കുന്നത് തടയൻ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് അൽ ദഫ്റ മേഖലയിലെ മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ പ്രതികൂല സാഹചര്യങ്ങളിലുള്ള ഗതാഗത സുരക്ഷാ നടപടികൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റുള്ള സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്നും തുറസായ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കാറ്റ് ശക്തമാവുന്ന സമയങ്ങളിൽ കെട്ടിടങ്ങളും മറ്റും പൊളിക്കുന്നത് പോലുള്ള പ്രവൃത്തികളും അതിനുള്ള മെഷീനുകളുടെ പ്രവർത്തനങ്ങൾ നിർത്താനും ക്രൈനുകൾ ഉപയോഗിച്ച് സാധനങ്ങൾ ഉയർത്താനും പാടില്ല. കാറ്റിൽ തകർന്നുവീഴാൻ സാധ്യതയുള്ള സാധനങ്ങൾ ഉയരങ്ങളിൽ നിന്നും തുറസായ സ്ഥലങ്ങളിൽ നിന്നും മാറ്റി വെക്കണം. തൊഴിലിടങ്ങളിൽ എല്ലാവ‍ർക്കും ആവശ്യമായ മുന്നറിയിപ്പുകൾ നൽകുക. തുറന്ന സ്ഥലങ്ങളിലും ഉയരങ്ങളിലും ഉള്ള ജോലികൾ നിർത്തിവെയ്ക്കുക. ഹെവി ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രവർത്തനം നിർത്തിവെയ്ക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ജങ്ങൾക്ക് നൽകിയിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment