ജപ്പാനിൽ ശക്തമായ ഭൂചലനം: ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവച്ചു

മധ്യ ജപ്പാനിലെ ഇഷികാവയിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും എന്നാൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തെ തുടർന്ന് ഷിൻകാൻഷെൻ ബുള്ളറ്റ് ട്രെയിൻ സർവിസ് നിർത്തിവച്ചു. ടൂറിസ്റ്റ് മേഖലകളായ നഗാനോ, കനാസവ മേഖലയിലെ സർവീസാണ് നിർത്തിവച്ചതെന്ന് ജപ്പാൻ റെയിൽവേ അറിയിച്ചു.

Leave a Comment