റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജപ്പാനിൽ വെള്ളിയാഴ്ച 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മധ്യ ഇഷികാവ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.42 നാണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ ആഴം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇഷികാവ മേഖലയിലെ ഭൂചലനത്തെ തുടർന്ന് പ്രാദേശിക അധികാരികൾ നാശനഷ്ടങ്ങൾ വിലയിരുത്തുകയും തകർന്ന കെട്ടിടങ്ങൾ പരിശോധിക്കുകയും ചെയ്തു. സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തകർന്ന കെട്ടിടങ്ങളുടെ റിപ്പോർട്ടുകൾ ഇഷികാവയുടെ പ്രിഫെക്ചറൽ പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷിക്കുന്നതായി ജപ്പാനിലെ ജിജി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

Leave a Comment