ബാബറ്റ് കൊടുങ്കാറ്റ്: സ്‌കോട്ട്‌ലൻഡിൽ ഒരാൾ മരിച്ചു, നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നു

വെള്ളിയാഴ്ച സ്‌കോട്ട്‌ലൻഡിൽ ആഞ്ഞടിച്ച ബാബറ്റ് ചുഴലിക്കാറ്റിൽ ഒരു സ്ത്രീ മരിച്ചു. നിരവധി ആളുകൾ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങി.കിഴക്കൻ സ്കോട്ട്‌ലൻഡിന്റെ ചില ഭാഗങ്ങളിൽ 22 സെന്റീമീറ്റർ (8.6 ഇഞ്ച്) വരെയുള്ള “അസാധാരണമായ മഴ”ലഭിച്ചു.

വെള്ളിയാഴ്ച യുകെയുടെ മെറ്റ് ഓഫീസ് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ആംഗസ് കൗണ്ടിയിൽ നദിയിൽ 57 കാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ് പറഞ്ഞു.തെക്കൻ ഐറിഷ് കൗണ്ടി കോർക്കിൽ ആഴ്ചയുടെ തുടക്കത്തിൽ നൂറുകണക്കിന് വീടുകളും, സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.

30 വർഷത്തിനിടയിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്.മിഡിൽടൺ പട്ടണത്തിലെ പ്രായമായവർക്കുള്ള ഒരു കമ്മ്യൂണിറ്റി ആശുപത്രി ഒഴിപ്പിക്കേണ്ടിവന്നു. പ്രധാന തെരുവ് നാലടി വരെ വെള്ളത്തിനടിയിൽ ആയി.

വെള്ളിയാഴ്ച സ്കോട്ട്ലൻഡിൽ കൊടുങ്കാറ്റ് വീശിയടിച്ചപ്പോൾ സ്കോട്ടിഷ് നേതാവ് ഹംസ യൂസഫ് മുന്നറിയിപ്പ് നൽകി. വടക്കുകിഴക്കൻ പട്ടണമായ ബ്രെച്ചിനെയാണ് കൊടുങ്കാറ്റ് കൂടുതലായി ബാധിച്ചത്.

കുടുങ്ങിക്കിടക്കുന്ന താമസക്കാരെ രക്ഷിക്കാൻ അടിയന്തര സേവനങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ ഒഴുക്കും ആറടി വരെ വെള്ളപ്പൊക്കവും ദൗത്യത്തെ തടസ്സപ്പെടുത്തുന്നു.

“നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായതായി പ്രാദേശിക കൗൺസിലർ ജിൽ സ്കോട്ട് പറഞ്ഞു.

അഗ്നിശമന സേനാംഗങ്ങളും കോസ്റ്റ്ഗാർഡും വ്യാഴാഴ്ച ആംഗസിലെ താമസക്കാരെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു.

“ബ്രെച്ചിനും ആംഗസിന്റെ മറ്റ് ഭാഗങ്ങളും ഇപ്പോൾ ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാകൂ,” യൂസഫ് പറഞ്ഞു. അതേസമയം, കനത്ത മഴയും കാറ്റും കാരണം മധ്യ ഇംഗ്ലണ്ട് വരെ ട്രെയിൻ സർവീസുകൾ സാരമായി തടസ്സപ്പെട്ടു.

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെയും വടക്കൻ വെയിൽസിലെയും ചില റൂട്ടുകൾ വെള്ളപ്പൊക്കത്തെത്തുടർന്ന് പൂർണ്ണമായും അടച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ബാബറ്റ് കൊടുങ്കാറ്റ്: സ്‌കോട്ട്‌ലൻഡിൽ  ഒരാൾ മരിച്ചു, നിരവധി ആളുകൾ  കുടുങ്ങി കിടക്കുന്നു
ബാബറ്റ് കൊടുങ്കാറ്റ്: സ്‌കോട്ട്‌ലൻഡിൽ ഒരാൾ മരിച്ചു, നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നു

മധ്യ, വടക്കൻ ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ളപ്പൊക്കം, കനത്ത മഴ, ഉയർന്ന കാറ്റ് എന്നിവയുൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് .


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment