ഖത്തറിൽ ചാറ്റൽ മഴ; ചില പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യത

ഖത്തറിൽ ഭൂരിഭാഗം പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുന്നത് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കും.

ചാറ്റൽ മഴയോടൊപ്പം ചില പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ട് എന്നും ചിലയിടങ്ങളിൽ പൊടിക്കാറ്റ് വീശി അടിക്കാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.

Share this post

Leave a Comment