അന്താരാഷ്ട്ര വന ദിനാചരണം ; ബേപ്പൂർ ബീച്ച് ക്ലീനിങ് പരിപാടി സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര വന ദിനാചരണത്തിന്റെ ഭാഗമായി 18-03-23 ന് കേരള വനം വന്യജീവി വകുപ്പും, കോഴിക്കോട് സോഷ്യൽ ഫോറെസ്ട്രി ഡിവിഷനും, എർത്തിങ്സ് നാച്ചുറൽ ഫൗണ്ടേഷനും ചേർന്ന് ബേപ്പൂർ ബീച്ച് ക്ലീനിങ് പ്രോഗ്രാം നടത്തുന്നു. പ്രകൃതിയെ സംരക്ഷിക്കുക പ്ലാസ്റ്റിക്കിനെ ഉന്മൂലനം ചെയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്.

നമ്മുടെ വരുംതലമുറകൾക്ക് ഒരു മാതൃക കൂടിയാണ് ഈ പരിപാടി. കുട്ടികളെയും വീട്ടിലുള്ള അംഗങ്ങളെയും ഈ പരിപാടിയിൽ പങ്കെടുപ്പിക്കാവുന്നതാണ്. എല്ലാ പ്രകൃതി സ്നേഹികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം. ബേപ്പൂർ ബീച്ചിൽ രാവിലെ 6മണിക്ക് എത്തിച്ചേരണം.
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Comment