കേരളത്തിൽ കാലവർഷം വടക്കൻ കേരളത്തിലേക്കും വ്യാപിച്ചു

കേരളത്തിൽ കാലവർഷം വടക്കൻ കേരളത്തിലേക്കും വ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടതിന്റെ ഫലമായാണ് കേരളത്തിൽ വീണ്ടും കാലവർഷം ലഭിച്ചു തുടങ്ങിയത് . സെപ്റ്റംബർ രണ്ടോടുകൂടി തെക്കൻ കേരളത്തിൽ ആരംഭിച്ച മഴ ഇനി വടക്കൻ കേരളത്തിലേക്കും തുടരും. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉൾപ്പെടെ മഴ ലഭിക്കും.

കേരളത്തിൽ കാലവർഷം വടക്കൻ കേരളത്തിലേക്കും

കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിലായിരുന്നു മഴ കൂടുതൽ ലഭിച്ചത്. വടക്കൻ കേരളത്തിൽ മഴ കുറവായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലും മഴ കൂടുതലായി കിട്ടും. തെക്കൻ കേരളത്തിൽ മഴ കുറയുകയും ചെയ്യും എന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നത്.

അതേസമയം കേരളത്തിൽ മഴ ഇന്നും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകുന്നു. 5 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് ഉള്ളത്. പതിനൊന്നാം തീയതി വരെ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു

ഇന്നലെ മധ്യ കേരളത്തിലും കാസർകോട് കോഴിക്കോട് മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. എന്നാൽ കാലവർഷത്തിൽ ലഭിക്കുന്ന മഴ സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്.

കേരളത്തിൽ കാലവർഷം വടക്കൻ കേരളത്തിലേക്കും
കേരളത്തിൽ കാലവർഷം വടക്കൻ കേരളത്തിലേക്കും

കേരളതീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പ്

കേരള തീരത്ത് 06-09-2023 രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് 06-09-2023 രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment