റമദാനിൽ സൗദിയിൽ സാധാരണയേക്കാൾ മഴ സാധ്യത

റമദാന്‍ തുടങ്ങുന്ന മാര്‍ച്ചില്‍ സൗദിയില്‍ സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യത. നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജി (എന്‍.സി.എം) ആണ് മുന്നറിയിപ്പ് നല്‍കിയത്. മൂന്നു മാസത്തെ കാലാവസ്ഥാ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സൗദിയുടെ മിക്ക പ്രദേശങ്ങളിലും മാര്‍ച്ചില്‍ മഴക്ക് സാധ്യതയുണ്ട്. ജിസാന്‍, അല്‍ ബഹ, മക്കയുടെ പര്‍വത മേഖലകള്‍, ഹെയ്ല്‍, അല്‍ ഖാസിം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങള്‍. ആസിര്‍, അല്‍ ജൗഫ്, റിയാദ് എന്നിവിടങ്ങളും മഴ ലഭിക്കും.

താപനിലയും സൗദിയുടെ മിക്ക മേഖലകളിലും കൂടും. സാധാരണയേക്കാള്‍ ഒരു ഡിഗ്രി താപനിലയാണ് മിക്കയിടങ്ങളിലും കൂടുക. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ പ്രവചനമാണിത്. റിയാദ്, മദീന, കിഴക്കന്‍ പ്രവിശ്യകളായ ഹെയ്ല്‍, ഖാസിം, അല്‍ ജൗഫ്, തബൂക്ക്, യമന്‍ തിര്‍ത്തി പ്രദേശമായ ജസാന്‍ എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ ഒരു ഡിഗ്രിവരെ താപനില കൂടും

Leave a Comment