ഇന്തോനേഷ്യക്ക് സമീപം കടലിൽ 6.3 തീവ്രതയുള്ള ഭൂചലനം

ഇന്തോനേഷ്യക്കടുത്ത് കടലിൽ ശക്തമായ ഭൂചലനം. നോർത്ത് സുലാവസിക്കടുത്ത് പുലർച്ചെ 1.32 ഓടെയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ഇന്തോനേഷ്യയെ പസഫിക് ഓഫ് റിംഗ് എന്നാണ് അറിയപ്പെടുന്നു. ലോകത്തെ പ്രധാന ഭൂചലന മേഖലകളിൽ ഒന്നാണ് ഇത്.

കടലിൽ 99 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. സുനാമി സൂചനകൾ ഇല്ലെന്ന് ഇന്തോനേഷ്യൻ ജിയോ ഫിസിക്സ് ക്ലൈമറ്റോളജി ഏജൻസി അറിയിച്ചു. മാറോട്ടായ് ദ്വീപിന്റെ 112 കി.മി അകലെയാണ് ഭൂചലനം. ഇന്തോനേഷ്യൻ എജൻസി റിപോർട്ട് പ്രകാരം കടലിന് അടിയിൽ 112 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. കെട്ടിടങ്ങൾക്കോ മറ്റോ കേടുപാടുകളില്ല എന്ന് ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി അറിയിച്ചു.

Leave a Comment