യു.എ.ഇയില്‍ ഇന്ന് കടല്‍ പ്രക്ഷുബ്ധമായേക്കും എന്ന് മുന്നറിയിപ്പ്. ആകാശം പൊതുവേ ഭാഗികമായി മേഘാവൃതമായിരിക്കും. കാലാവസ്ഥ ഏജൻസി കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റെഡ്, യെല്ലോ, ഫോഗ് അലര്‍ട്ടുകളാണ് നല്‍കിയത്. വടക്കു പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 40 കി.മി വേഗതയിൽ വിശാൻ സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം ഞായറാഴ്ച വൈകീട്ടുവരേ 6 അടിവരേ ഉയര്‍ന്നേക്കാം. താപ നില 32 ഡിഗ്രിവരേ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
