UAE weather 02-01-24 : മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയില്‍ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പൊലിസും മുന്നറിയിപ്പ് നല്‍കി. ഇന്ന് രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷമാകുമെന്ന് നാഷനല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജി (എന്‍.സി.എം) പറഞ്ഞു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്
മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസും മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ വേഗപരിധി ഇലക്ട്രോണിക് ബോര്‍ഡുകളില്‍ മാറ്റുന്നത് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും പൊലിസ് പറഞ്ഞു. അബൂദബിയില്‍ ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ദുബൈയില്‍ 27 ഡിഗ്രിയാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റുകളില്‍ 20 നും 21 ഡിഗ്രിക്കും ഇടയില്‍ കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നു.
കാഴ്ചാ പരിധി ഒരു കിലോമീറ്ററില്‍ കുറവുള്ള ഇങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും രാത്രി ആര്‍ദ്രത കൂടുതലായിരിക്കും. ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ ഇത് കാരണമാകും. അറേബ്യന്‍ ഗള്‍ഫ് പ്രക്ഷുബ്ധമാകുമെന്നും ഒമാന്‍ കടലും നേരിയ തോതില്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിപ്പില്‍ പറയുന്നു.