കേരളത്തിൽ ശീതകാല മഴയിൽ മൈനസ് 28 ശതമാനം കുറവ്. ജനുവരി ഫെബ്രുവരി മാസത്തിൽ പെയ്യുന്ന മഴയെ ആണ് ശീതകാല മഴ ആയി കരുതുന്നത്. സാധാരണ ജനുവരി ഫെബ്രുവരി മാസത്തിൽ 21.1 മില്ലി ലിറ്റർ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ 15.1 മില്ലി ലിറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾ ആലപ്പുഴ 24.2% എറണാകുളം 20 ശതമാനം കൊല്ലം 22.5 ശതമാനം പാലക്കാട് 4.8 ശതമാനം തൃശ്ശൂർ 6. 8% എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഇടുക്കി 21.6% കോട്ടയം 27.9% പത്തനംതിട്ട 41.9% തിരുവനന്തപുരം 37.4% എന്നീ ജില്ലകളിൽ സാധാരണ മഴയാണ് ലഭിച്ചത്.
കണ്ണൂർ മലപ്പുറം വയനാട് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. താരതമ്യേന ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് 10.8%.ശീതകാല മഴയിൽ കോഴിക്കോട് ലഭിക്കേണ്ട സാധാരണ മഴ 5.1% ആണ്. ശീതകാല മഴയിൽ ലക്ഷദ്വീപിലും കൂടുതൽ മഴ ലഭിച്ചു. ലക്ഷദ്വീപിൽ സാധാരണ ലഭിക്കേണ്ടത് 25.8 മില്ലി ലിറ്റർ മഴയാണ്. എന്നാൽ 34.4 മില്ലി ലിറ്റർ മഴ ലഭിച്ചു.
കേന്ദ്രഭരണ പ്രദേശമായ മാഹിയിലും, കേരളത്തിൽ കാസർക്കോടും കണ്ണൂരും മഴ ലഭിക്കാത്തത് വടക്കൻ കേരളത്തിൽ ചൂട് കൂടാൻ കാരണമാകുന്നു. മാർച്ച് 1 മുതൽ മെയ് 30 വരെ ലഭിക്കുന്ന മഴയെ വേനൽ മഴയായി കണക്കാക്കുന്നു . മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണൽ ഫോർകാസ്റ്റിൽ പറഞ്ഞു.
മാർച്ച് ആദ്യവാരം ലാനിന ന്യൂട്ടർലെയിലേക്ക് മാറുന്നുണ്ടെങ്കിലും വേനൽ മഴയെ ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയില്ലെന്ന് മെറ്റ് ബീറ്റ് വെതറിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കേരളത്തിൽ കാലവർഷം തുടങ്ങുന്നത് ജൂൺ ഒന്നുമുതലാണ്.