ദുബായ്, ഷാർജ എന്നിവിടങ്ങളിൽ വെയിൽ ; അബുദാബിയിലെ ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു

ദുബായിലും ഷാർജയിലും നല്ല വെയിലുണ്ടെങ്കിലും അബുദാബിയുടെ ചില ഭാഗങ്ങളിൽ മഴ പെയ്യുന്നുണ്ട്.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച്, ചില സമയങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും ചില പ്രദേശങ്ങളിൽ മഴ പെയ്യാനും താപനില കുറയാനും സാധ്യതയുണ്ട്.

ചില തീരപ്രദേശങ്ങളിൽ രാത്രിയും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും.ഇന്ന് രാവിലെ ഉം അൽ ദൽഖ് ദ്വീപിലും അൽ ദഫ്ര (Al Dhafra) മേഖലയിലെ അൽ മിർഫയിലും(Al Mirfa) നേരിയതോ മിതമായതോ ആയ മഴയും സർ ബനിയാസ് ദ്വീപിൽ കനത്ത മഴയും റിപ്പോർട്ട് ചെയ്തു

മഴക്കാലത്ത് റോഡുകൾ തെന്നുന്നതിനാൽ വാഹനമോടിക്കുന്നവർ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാൻ നിർദ്ദേശിക്കുന്നു.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 29 നും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുo. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 27 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 18 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

Leave a Comment