വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുകയാണ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൂടാതെ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
മെയ് അഞ്ചിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം എടുക്കുന്ന ചക്രവാദ ചുഴി 48 മണിക്കൂർ കഴിഞ്ഞു ന്യൂനമർദ്ദം ആകാനുള്ള സാധ്യതയുണ്ട്. അതിനാൽ കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് സാധ്യത.
വരും മണിക്കൂറുകളിൽ ആലപ്പുഴ എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ മഴക്കാണ് സാധ്യതയുള്ളത്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
കേരള ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് അടിക്കാം മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കമോറിൻ പ്രദേശം,ശ്രീലങ്കൻ തീരത്തെ തെക്ക് പടിഞ്ഞാറൻ ഉൾക്കടൽ അവയോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ഉൾക്കടൽ, തെക്ക് ആന്ധ്രപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം എന്നീ സ്ഥലത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിക്കാനുള്ള സാധ്യത. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെയും ചില സമയത്ത് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.