ഹിമാചലില്‍ ഇന്നു മുതല്‍ മഴ കുറയും, ഇനി മഴ ഉത്തരാഖണ്ഡിലേക്ക്

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിനും പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമായ പേമാരി ഇന്നു മുതല്‍ കുറയും. മഴ രണ്ടു ദിവസം കൊണ്ട് കുറയുമെന്ന് നെരത്തേ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഡെറാഡൂണില്‍ 7.9 സെ.മി മഴയാണ് ലഭിച്ചത്. ഷിംലയിലും മാണ്ടിയിലും 6.4 സെ.മി മഴയും ലഭിച്ചു. മഴ കുറയുന്നതിന്റെ ലക്ഷണമാണിത്. മേഘങ്ങള്‍ ഇവിടെ നിന്ന് മാറിയിട്ടുമുണ്ട്.
ഹിമാലയന്‍ മേഖലയിലേക്കാണ് ഇനി മഴ നീങ്ങുക. ഉത്തരാഖണ്ഡില്‍ ഇന്നു മുതല്‍ കനത്ത മഴ തുടരും. ഹിമാചലില്‍ മഴ കുറയുന്നതോടെ ഉത്തരാഖണ്ഡില്‍ കൂടും. ഇനിയുള്ള ദിവസങ്ങളില്‍ ഉത്തരാഖണ്ഡിലും ജാഗ്രത പാലിക്കണം.

ഡല്‍ഹിയിലെ വെള്ളക്കെട്ടും കുറയും
ഹരിയാനയിലും ഡല്‍ഹിയിലും മഴ കുറഞ്ഞതോടെ ഡല്‍ഹിയിലെ വെള്ളക്കെട്ടിനും പരിഹാരമാകും. ഹരിയാനയില്‍ ഡാം തുറന്നതാണ് ഡല്‍ഹിയെ പ്രതിസന്ധിയിലാക്കിയത്. രാജസ്ഥാനു മുകളില്‍ നിലകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായിട്ടുണ്ട്. ഇത് ഹിമാലയന്‍ മേഖലയിലേക്ക് നീങ്ങുന്നതാണ് മഴ ആ ഭാഗത്തേക്ക് പോകാന്‍ കാരണം. ഹിമാലയന്‍ താഴ്‌വരയിലേക്കും ഉത്തരാഖണ്ഡിലേക്കും അടുത്ത അഞ്ചു ദിവസം വിനോദസഞ്ചാരം സുരക്ഷിതമല്ല. മഴ കുറഞ്ഞെങ്കിലും ഹിമാചലില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ഉത്തരാഖണ്ഡിനൊപ്പം ബിഹാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും മഴ കുറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ എല്ലാ മന്ത്രിമാരുടെയും അടിയന്തര യോഗം വിളിച്ചു. ഉദ്യോഗസ്ഥരും മേയര്‍മാരും യോഗത്തില്‍ പങ്കെടുത്തു. 13 വീടുകള്‍ തകര്‍ന്നുവെന്ന് ഡല്‍ഹി ഫയര്‍ഫോഴ്‌സ് പറഞ്ഞു.

ഹിമാചലില്‍ ഇന്നു മുതല്‍ മഴ കുറയും, ഇനി മഴ ഉത്തരാഖണ്ഡിലേക്ക്

Leave a Comment