ദ. ചൈന കടലിൽ ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത: കേരളത്തിൽ 20ന് ശേഷം വീണ്ടും മഴ കനക്കും

ജൂൺ എട്ടിന് കാലവർഷം (South West Monsoon) കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യ മുഴുവൻ കാലവർഷം വ്യാപിക്കുകയും എല്ലാ സംസ്ഥാനങ്ങളിലും മഴ ലഭിക്കുകയും ചെയ്തു. അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും (Offshore trough) കാലവർഷകാറ്റിന്റെ സജീവതയും (Active Monsoon Surge) ആണ് ഇതുവരെ മഴ നൽകിയത്. എന്നാൽ കാലവർഷം എത്തി ആദ്യ ഒന്നര മാസം പിന്നിടുമ്പോൾ ബംഗാൾ ഉൾക്കടലും പസഫിക് സമുദ്രവും സജീവമാവുകയാണ്. ഇതിന്റെ ഫലമായി മഴ വീണ്ടും ശക്തം 20 മുതൽ
ബംഗാൾ ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നാളെ (തിങ്കൾ) ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. കാലവർഷം എത്തിയതിനു ശേഷം ഇതാദ്യമായാണ് ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നത്. ചൂട് കൂടിയ ബംഗാൾ ഉൾക്കടൽ ഇനി സജീവമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദ്ദം (Low Pressure Area) വീണ്ടും ശക്തിപ്പെടാനും ഒഡീഷ ഛത്തീസ്ഗഡ് മേഖലയിലേക്ക് പ്രവേശിക്കാനും ആണ് സാധ്യത. അതോടൊപ്പം പടിഞ്ഞാറൻ ശാന്തസമുദ്രത്തിലും ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്നുണ്ട്. ഇതോടെ കാലവർഷക്കാറ്റ് (Monsoon Wind) വീണ്ടും സ്ട്രീം ചെയ്യപ്പെടുകയും കേരളത്തിൽ മഴ സജീവമാവുകയും ചെയ്യും.

തെക്കൻ ചൈന കടലിലും ചുഴലിക്കാറ്റ്
തെക്കൻ ചൈന കടലിലും നാളെ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കും. ഇപ്പോൾ അവിടെ ഒരു അതി തീവ്ര ന്യൂനമർദ്ദം (Deep Depression) ഉണ്ട്. ഇത് Talim (Dodong) ചുഴലിക്കാറ്റായി മാറിയേക്കും. ഈ സിസ്റ്റം പെട്ടെന്ന് ശക്തിപ്പെടുകയും അതിന്റെ ട്രാക്കിൽ വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യും. പസഫിക്ക് സമുദ്രത്തിന്റെ ദക്ഷിണ ചൈന കടലിലും മറ്റും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ പലതും സൂപ്പർ ടൈഫൂണുകൾ ആകാറുണ്ട്. ഈ സിസ്റ്റം എത്രത്തോളം ശക്തിപ്പെടുമെന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ ശക്തിപ്പെടുന്ന സമയത്ത് കേരളത്തിലെ കാലവർഷക്കാറ്റിനെ ആകർഷിക്കുകയും കേരളത്തിൽ കൂടുതൽ മഴ നൽകുകയും ചെയ്യും. മധ്യകേരളം മുതൽ വടക്കൻ കേരളം വരെയുള്ള ജില്ലകളിൽ ദക്ഷിണ ചൈന കടലിലെ ചുഴലിക്കാറ്റ് മഴയെ സ്വാധീനിക്കും എന്നാണ് ഞങ്ങളുടെ നിരീക്ഷണം. അതോടൊപ്പം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും മഴ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ ഈ മാസം 20ന് ശേഷം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
പുതിയ അന്തരീക്ഷ വിവരങ്ങൾ കാലാവസ്ഥ വാർത്തകൾ എന്നിവ അറിയാൻ പതിവായി ഞങ്ങളുടെ വെബ്സൈറ്റുകളായ metbeat.com, metbeatnews.com എന്നിവ സന്ദർശിക്കുക.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment