കുട ചൂടിയുള്ള ഇരുചക്ര വാഹനയാത്ര ; അപകടങ്ങൾ ക്ഷണിയ്ച്ചുവരുത്തും
മഴക്കാലത്തെ സ്ഥിരം കാഴ്ചയാണ് കുട നിവർത്തി ബൈക്കിലുള്ള യാത്ര . മഴക്കാലത്തു ഇത്തരം അപകടങ്ങൾ ഏറെയാണ് . മഴയത്തും കാറ്റത്തും ഇരുചക്രവാഹനത്തിൻറെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർ കാറ്റിന്റെ ശക്തിയിൽ തെറിച്ച് താഴെ വീണ് , തലയോട്ടിയ്ക്കും മസ്തിഷ്ക്കത്തിനും ക്ഷതമേറ്റ് മരിക്കുന്നു .
പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തില്‍ ഈ കുട പിടിത്തം അങ്ങേയറ്റം അപകടമാണ് വിളിച്ചുവരുത്തുന്നത് .
വണ്ടികൾ എടുക്കും മുന്നേ ശക്തിയായ കാറ്റ് വവരുമ്പോൾ കുട ഒരു ഭാഗത്തേക്ക് മലര്‍ന്നുപോകും വണ്ടി ബാലൻസ് ഇല്ലാതെ ഒരു വശത്തേക്ക് ചെരിഞ്ഞു പോകുകയും അപകടം ഉണ്ടാകുകയും ചെയ്യുന്നു .
കാറ്റിന്റെ ശക്തിയില്‍ കുട തെറിച്ചുപോകുമ്പോള്‍ കുട പിടിച്ചുവലിച്ചു നിര്‍ത്തുന്നത് കൂടുതല്‍ അപകടകരമായേക്കാം . എന്നാല്‍ പിന്നെ ആ സമയത്ത് കുട കയ്യില്‍ നിന്നും വിട്ടേക്കാം എന്നാണെങ്കില്‍ റോഡില്‍ നടക്കുന്ന , അല്ലെങ്കില്‍ വണ്ടിയോടിക്കുന്ന മറ്റാളുകളുടെ ജീവന് ആപത്ത് വന്നേക്കാം . സാരിയുടുത്തവര്‍ ഒരു വശത്തേക്ക് ഇരുന്ന് കുട കൂടെ പിടിക്കുന്നത് മാരകമാണ് . രണ്ടിനും ഒരേ റിസ്‌ക് ഉണ്ട് . രണ്ടും കൂടി വരുമ്പോള്‍ റിസ്‌ക് ഒരുപാട് മടങ്ങ് വര്‍ധിക്കും .
“ഇരുചക്രവാഹനങ്ങളില്‍ ഇരുന്ന് പോകുന്നവര്‍ ഡ്രൈവര്‍ എന്നോ pillion rider എന്നോ വ്യത്യാസമില്ലാതെ ഹെല്‍മെറ്റ് ഉപയോഗിക്കുക .”
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.