സൗദിയിൽ മഴ വരുന്നു.. ഞായറാഴ്ച മുതൽ

സൗദിയിൽ മഴ വരുന്നു.. ഞായറാഴ്ച മുതൽ
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ അടുത്തയാഴ്ചയോടെ മഴ ശക്തിപ്പെടും. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകും. ഞായറാഴ്ച മുതൽ വ്യാഴം വരെയാണ് സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ ലഭിക്കുക. മക്ക, അസീർ, നജ്റാൻ, ജിസാൻ, അൽ ബഹ പ്രവിശ്യകളിൽ വ്യാഴം വരെ ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിക്കും. ആലിപ്പഴ വർഷത്തിനും സാധ്യത കൂടുതലാണ്.

റിയാദിൽ ഞായറാഴ്ച ഇടത്തരം മഴ സാധ്യത. മദീന പ്രവിശ്യയിൽ ബുധനാഴ്ച വരെയാണ് മഴ സാധ്യത. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തബൂക്ക്, ജിദ്ദ, ഖുലൈസ്, യാംബു, റാബിഗ് എന്നിവിടങ്ങളിൽ ബുധൻ വരെ മഴ ഉണ്ടാകും. ഇടത്തരം മഴയും പൊടിക്കാറ്റും ആണ് ഇവിടെ പ്രതീക്ഷിക്കേണ്ടത്.

Metbeat Weather News ന്റെ പ്രവാസികളുടെ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Comment